00:00
03:45
ആ, ആ
നിന്നെ ഞാൻ, കണ്ടന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
ദർശനാ
സർവം സധാ നിൻ സൗരഭം
ദർശനാ
എൻ ജീവന സായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ ദർശനാ
♪
നീ പോകും വഴിയിൽ വരം കാത്തു നിന്നു
ഒരു നോക്കു നല്കാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ?
ഏതൊരാഴത്തിൽ മൂടി വച്ചാലും അഴകേ
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ
ദർശനാ
സർവം സധാ നിൻ സൗരഭം
ദർശനാ
എൻ ജീവന സായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ ദർശനാ
ആ
नभसिल् पूर्ण विधुवो वदनं
मनस्सो अमृथं नियथं
ഒന്നാവാൻ ഞാനന്നേ നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ
ദർശനാ
സർവം സധാ നിൻ സൗരഭം (नभसिल्)
ദർശനാ
എൻ ജീവന സായൂജ്യം (पूर्ण विधुवो)
ദർശനാ
സ്നേഹാമൃതം എന്നിലേകൂ ദർശനാ (वदनं)
ദർശനാ (मनस्सो)
ദർശനാ (अमृथं)
ദർശനാ (नियथं)
സ്നേഹാമൃതം എന്നിലേകൂ ദർശനാ