Oro Nokil - Haricharan

Oro Nokil

Haricharan

00:00

03:56

Similar recommendations

Lyric

ഓരോ നോക്കിൽ

എന്നെ ഞാൻ മറന്നു നിന്നുവോ?

ഓരോ വാക്കിൽ

വെണ്ണിലാവ് പെയ്തിടുന്നുവോ?

താനേ...

തമ്മിൽ ഒന്നുരുമ്മിയോ?

ഏതോ...

നാണം മഞ്ഞു തൂവിയോ?

നീ എൻ കൺ പീലിയാകുമോ?

നീ എൻ മൺ വീണയാകുമോ?

നീ എൻ ഉൾ താളമാകുമോ?

പാടുമെൻ നെഞ്ചിൽ

തം താനാന നാന, തനാന നാനനാന

തം താനാന നാന, തനാന നാന

തം താനാന നാന, തനാന നാനനാന

തം താനാന നാന, തനാന നാന

പാതിരാ മുല്ലകൾ പൂവിടും

മാരിവിൽ മെയ്യുമീ കൂട്ടിലായ്

എന്നിലെ ചില്ലയിൽ

മഞ്ഞുനീർ തുള്ളിയായ്

പെയ്യുമോ... മെല്ലെ നീ

ചെമ്പക ചുണ്ടിലെ തേങ്കുടം

ഒന്നിതൻ കുമ്പിളിൽ തൂകുമോ?

ലോലമായ് കാതിലൊന്നീണം

മൂളുമോ കുഞ്ഞു തെന്നലേ

പൊന്നിളം വെയിൽ നിഴൽ നിറം കുടഞ്ഞുവോ?

നിൻ മേനിയാകെ മെല്ലെ

മുടി ചുരുൾ കടൽ സ്വയം മെടഞ്ഞതോ?

എൻ മനം മേലിൽ മലർ കുടം പൊഴിഞ്ഞുവോ?

ഹോ...

നീ ഒന്ന് പുഞ്ചിരിച്ച്

ചാരത്തു വന്നു നിൽക്കവെ

വെള്ളി നൂലിൽ കൊരുത്തപോലെ

നാമൊന്നു ചേർന്നിരിക്കവെ

പാടുമെൻ നെഞ്ചിൽ

നീ എൻ കൺ പീലിയാകുമോ?

നീ എൻ മൺ വീണയാകുമോ?

നീ എൻ ഉൾ താളമാകുമോ?

പാടുമെൻ നെഞ്ചിൽ

തം താനാന നാന, തനാന നാനനാന

തം താനാന നാന തനാന നാന

തം താനാന നാന, തനാന നാനനാന

തം താനാന നാന തനാന നാന

തം താനാന നാന, തനാന നാനനാന

തം താനാന നാന തനാന നാന

തം താനാന നാന, തനാന നാനനാന

തം താനാന നാന തനാന നാന

- It's already the end -