Vellithinkal - K. J. Yesudas

Vellithinkal

K. J. Yesudas

00:00

04:15

Similar recommendations

Lyric

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ഉള്ളിന്നുള്ളിൽ താലോലം താളം തേടും

കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം

എള്ളോളം നുള്ളി നോക്കവേ

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ഉള്ളിന്നുള്ളിൽ താലോലം താളം തേടും

കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ

ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ

മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ

മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം

നീയെൻ്റെ ലോലലോലമാ മുൾപ്പൂവിലെ

മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ഉള്ളിന്നുള്ളിൽ താലോലം താളം തേടും

നാടോടിക്കിളി പാടും നാവേറിന്നീണവും

നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും

നാലില്ലം തൊടി നീളെ മേയും പൂവാലിയും

പേരാൽ പൂങ്കുട ചൂടും നാഗക്കാവും

നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ

അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ഉള്ളിന്നുള്ളിൽ താലോലം താളം തേടും

കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം

എള്ളോളം നുള്ളി നോക്കവേ

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും

ഉള്ളിന്നുള്ളിൽ താലോലം താളം തേടും

- It's already the end -