00:00
03:25
ഒരു സായാനം ഇതൾ വിരിഞ്ഞോ?
ഇല കാറ്റോടെ കഥ പറഞ്ഞോ?
തെരുവോരങ്ങൾ ഒരുങ്ങി നിന്നോ?
ഇതു നാം തേടും വസന്തമെന്നോ?
വാക്കുകൾ വെറുതെ, നോക്കുകൾ മതിയേ
പറയാതെ അറിയാതെ അലിഞ്ഞു നാമിവിടെ
സാന്ദ്രമീ ഹൃദയം മായികം സകലം
ശുഭരാഗം അതിലോലം പ്രപഞ്ചമേ മധുരം
ഒരു സായാനം ഇതൾ വിരിഞ്ഞോ?
ഇല കാറ്റോടെ കഥ പറഞ്ഞോ?
♪
നീറും വിചാരം താനേ ഉറങ്ങി
നീഹാര വർഷം പോൽ നാം സ്നേഹം ചിന്തവേ
നീളും കിനാവിൽ കാവ്യം മുഴങ്ങി
മൗനങ്ങൾ ഇല്ലാതാകും വാഴ്വിൻ വേളയിൽ
വരാതെ പോയ കാലം ഇന്ന് കണ്മുന്നിൽ
തരാതെ പോയ നൂറു നോര് മായക്കാഴ്ചകളായി
അപൂർവമെന്ന് തോന്നി ഈ നവാരംഭം
ഇതാത്മ നൊമ്പരങ്ങൾ മായും ഏതോ പൊൻനിമിഷം
ഒരു സായാനം ഇതൾ വിരിഞ്ഞോ?
ഇല കാറ്റോടെ കഥ പറഞ്ഞോ?
തെരുവോരങ്ങൾ ഒരുങ്ങി നിന്നോ?
ഇതു നാം തേടും വസന്തമെന്നോ?
വാക്കുകൾ വെറുതെ, നോക്കുകൾ മതിയേ
പറയാതെ അറിയാതെ അലിഞ്ഞു നാമിവിടെ
സാന്ദ്രമീ ഹൃദയം മായികം സകലം
ശുഭരാഗം അതിലോലം പ്രപഞ്ചമേ മധുരം