Aattuthottil - From "Athiran" - P S Jayhari

Aattuthottil - From "Athiran"

P S Jayhari

00:00

03:40

Similar recommendations

Lyric

കണ്ണേ ആരാരോ കനിയേ ആരാരോ

നിറവേ ആരാരോ, തന്നേനാനേ ആരാരോ

കണ്ണേ ആരാരോ കനിയേ ആരാരോ

നിറവേ ആരാരോ, തന്നേനാനേ ആരാരോ

ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേ

ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ

എന്നുമെന്നും കിന്നരിക്കാം ഓമാനിക്കാം

ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം

നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്

നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ

നിന്നെ ചായുറക്കാൻ, മതിയാം രാഗമില്ലാ

ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ

മെല്ലെ പൂവിട് നീ, വസന്തം കാത്തിരിപ്പൂ

പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ

ആലില വീഴും കാവിൽ പോയ് വരികേണം

താമരത്തുമ്പിൽ തൂവും തേനിളനീരും

വേണ്ടിടുവോളം കണ്ണേ നീ നുകരേണം

എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം

മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം

ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട

അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ

നിന്നെ ചായുറക്കാൻ, മതിയാം രാഗമില്ലാ

ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ

മെല്ലെ പൂവിട് നീ, വസന്തം കാത്തിരിപ്പൂ

- It's already the end -