Oru Theepettikkum Venda - From "Theevandi" - Anthony Daasan

Oru Theepettikkum Venda - From "Theevandi"

Anthony Daasan

00:00

04:26

Similar recommendations

Lyric

ആ ചുണ്ടില് മിന്നി കത്തും തീ വെട്ടം പാടെ കെട്ടില്ലയോ

പുക പൊങ്ങിപ്പാറാ കാറ്റില് ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ

അന്നാളാകെ മാറുന്ന കാലം ഒരു നേരംപോക്കായി കൈവന്ന പൊള്ളുന്ന ശീലം

വഴിപിരിയാകൂട്ടായ് ഒന്നയ് രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ്

ഒരു ഗന്ധര്വ്വ ലോകത്തെന്നോണം പുകവട്ടം ചുറ്റീലേ

ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ട

ഇവന് ഒറ്റക്കാകും തീവണ്ടിയായ്

ഒരു ചങ്ങാതിയ്ക്കും വേണ്ട ഒരു സംഗതിയ്ക്കും വേണ്ട

ഇതു പാളം തീവണ്ടിയാ

ഇഷ്ടങ്ങളെല്ലാമേ കീഴ്മേല് മറിഞ്ഞേ കഷ്ടത്തിലാകുന്നീ മിന്നാമിന്നി

വാക്കേറ്റം മൂത്തപ്പോള് വാശിപ്പുറത്താരാരോ വീശീടും വാക്കിന്റെ പേരില്

കഥയാകെ മാറിപ്പോയെ കളി കയ്യും വിട്ടേ പാഞ്ഞേ

ആ ബീഡിക്കൂട്ടം പേമാരികൊണ്ടേ നനഞ്ഞേ

ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ട

ഇവന് ഒറ്റക്കാകും തീവണ്ടിയായ്

ഒരു ചങ്ങാതിയ്ക്കും വേണ്ട ഒരു സംഗതിയ്ക്കും വേണ്ട

ഇതു പാളം തീവണ്ടിയാ

ആ ചുണ്ടില് മിന്നി കത്തും തീ വെട്ടം പാടെ കെട്ടില്ലയോ

പുക പൊങ്ങിപ്പാറാ കാറ്റില് ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ

എങ്ങാനും ചങ്ങാതി കത്തിയ്ക്കുന്നുണ്ടോ

നോക്കുന്നീ നാടിന്റെ കണ്ണാകെയും

ഒപ്പത്തില് പോരുന്ന സ്വന്തം നിഴലുപോലും മിണ്ടാതെ ഒറ്റുന്നപോലെ

ഗതി മുട്ടിപ്പോകുന്നയ്യാ തരി തീയില്ലാതെ വയ്യ

ഈ പാവം പാവം ആത്മാവ് നീറിപ്പുകഞ്ഞേ

ആ ചുണ്ടില് മിന്നി കത്തും തീ വെട്ടം പാടെ കെട്ടില്ലയോ

പുക പൊങ്ങിപ്പാറാ കാറ്റില് ഒരു വിങ്ങും നെഞ്ചിന് നോവല്ലയോ

അന്നാളാകെ മാറുന്ന കാലം ഒരു നേരംപോക്കായി കൈവന്ന പൊള്ളുന്ന ശീലം

വഴിപിരിയാകൂട്ടായ് ഒന്നയ് രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായ്

ഒരു ഗന്ധര്വ്വ ലോകത്തെന്നോണം പുകവട്ടം ചുറ്റീലേ

ഒരു തീപ്പെട്ടിക്കും വേണ്ട ഒരു തീക്കൊള്ളിക്കും വേണ്ട

ഇവന് ഒറ്റക്കാകും തീവണ്ടിയായ്

ഒരു ചങ്ങാതിയ്ക്കും വേണ്ട ഒരു സംഗതിയ്ക്കും വേണ്ട

ഇതു പാളം തീവണ്ടിയാ

- It's already the end -