00:00
04:27
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?
തെന്നലോ, തേൻ തുമ്പിയോ?
പൊന്നരയാലിൽ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ, ഒ, ഓ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?
♪
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൽ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?
തെന്നലോ, തേൻ തുമ്പിയോ?
പൊന്നരയാലിൽ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ, ഒ, ഓ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ
പൂവു ചാർത്തിയ പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?
തെന്നലോ, തേൻ തുമ്പിയോ?
പൊന്നരയാലിൽ മറഞ്ഞിരുന്നു നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ, ഒ, ഓ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
കുളിർപകർന്നു പോകുവതാരോ?